ജീവനക്കാരന് കൊറോണ എന്ന് സംശയം; ഇന്‍ഫോസിസ് ബംഗളൂരുവിലെ കെട്ടിടം ഒഴിപ്പിച്ചു

ബംഗളൂരു: ജീവനക്കാരന് കൊറോണ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് അതിന്റെ ബംഗളൂരു ക്യാമ്പസിലെ ഒരു കെട്ടിടം ഒഴിപ്പിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ കെട്ടിടത്തിലെ പ്രവര്‍ത്തനം നിര്‍ത്തുകയും ജീവനക്കാരോട് ഇവിടെ വരേണ്ടതില്ല എന്ന നിര്‍ദേശം നല്‍കിയതെന്നും ഇന്‍ഫോസിസ് പറയുന്നു.

ബംഗളൂരു നഗരത്തില്‍ നിരവധി കെട്ടിടസമുച്ചയങ്ങളോടെ ഒരു ക്യാമ്പസായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസിന്റെ ഐഐപിഎം കെട്ടിടമാണ് ഒഴിപ്പിച്ചത്. 1990 മുതലാണ് ഇവിടെ ക്യാമ്പസ് വികസിപ്പിക്കുന്നതിനുളള നടപടികള്‍ ഇന്‍ഫോസിസ് ആരംഭിച്ചത്. ജോലി ചെയ്യുന്ന ഒരു ടീം മെമ്പറിന് കോവിഡ് ബാധിച്ചതായുളള സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് ഇന്‍ഫോസിസ് ബംഗളൂരു ഡവലപ്പ്മെന്റ് സെന്റര്‍ ഹെഡ് ഗുരുരാജ് ദേശ്പാണ്ഡ്യ വ്യക്തമാക്കി.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സുരക്ഷ ഉറപ്പാക്കാന്‍ മേഖല അണുവിമുക്തമാക്കുന്നതിന് വേണ്ടിയുളള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഗുരുരാജ് ദേശ്പാണ്ഡ്യ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ഒരാള്‍ കര്‍ണാടകയില്‍ മരിച്ച സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുളള അന്തരീക്ഷം ഒരുക്കണമെന്ന്് കര്‍ണാടക സര്‍ക്കാര്‍ ഐടി കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് ബാധ പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News