തലസ്ഥാനത്ത് അതീവ ജാഗ്രതനിര്‍ദേശം: ജനം ആവശ്യമില്ലാതെ വീടിന് പുറത്തിറങ്ങരുത്; ബീച്ചുകളും മാളുകളും ബ്യൂട്ടിപാര്‍ലറുകളും ജിമ്മും അടയ്ക്കണമെന്ന് കലക്ടര്‍; ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത തുടരണം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കര്‍ശനജാഗ്രതനിര്‍ദേശവുമായി ജില്ലാ ഭരണകൂടം.

ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും രോഗലക്ഷണങ്ങളുള്ളവര്‍ പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഉത്സവങ്ങളും ആഘോഷങ്ങളും നിര്‍ത്തി വയ്ക്കണം. ഷോപ്പിംഗ് മാളുകള്‍, ബീച്ചുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍, ജിമ്മുകള്‍ തുടങ്ങിയവ അടച്ചിടണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

ജില്ലയില്‍ 231 പേരാണ് നിരീക്ഷണത്തിലുള്ളത്. 18 പേര്‍ ആശുപത്രിയിലാണ്. 70 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ടെന്നും പലരും വീട്ടിലെ നിരീക്ഷണം പാലിക്കുന്നില്ലെന്നും കലക്ടര്‍ അറിയിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുക.
ഇറ്റലി സ്വദേശിയുടെ യാത്രാ വിവരം ശേഖരിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും കലക്ടര്‍ വ്യക്തമാക്കി.

ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പക്ഷെ ജാഗ്രത തുടരണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News