കൊറോണ : അമേരിക്കയില്‍ അടിയന്തരാവസ്ഥ

വാഷിങ്‌ടൺ: കോവിഡ്‌ 19 ലോകമാകമാനം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

രോഗബാധ തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ സംസ്ഥാനങ്ങൾക്ക്‌ 500 കോടി ഡോളർ സഹായം പ്രഖ്യാപിച്ചു.

വെള്ളിയാഴ്‌ച റോസ്‌ ഗാർഡനിൽ വാർത്താ സമ്മേളനത്തിലാണ്‌ ട്രംപ്‌ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌. എല്ലാ സംസ്ഥാനങ്ങളിൽ വൈറസ്‌ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അടിയന്തരമായി പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാവിധ പൊതുപരിപാടികളും ആഘോഷങ്ങളും ആളുകൾ കൂടുന്ന മറ്റ്‌ പരിപാടികളും അടിയന്തരമായി നിർത്തിവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ 2000ത്തിൽ നൈൽ വൈറസ്‌ പടർന്നുപിടിച്ച സാഹചര്യത്തിൽ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റൺ അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News