ടീച്ചറമ്മ മുതല്‍ മീഡിയാ മാനിയാക് വരെ; ആരോഗ്യമന്ത്രിയെ എങ്ങനെ വിശേഷിപ്പിക്കണം ?; വേറിട്ട വിശേഷണവുമായി നിരൂപകന്‍ ഇപി രാജഗോപാലന്‍

“മട്ടന്നൂർ കോളെജിൽ നിന്ന് ഭൗതികശാസ്ത്രത്തിലാണ് കെ.കെ.ശൈലജ ബിരുദമെടുത്തത്. കുറേക്കാലം ശിവപുരം ഹൈസ്കൂളിൽ ശാസ്ത്രം പഠിപ്പിച്ചു പോന്നു.

ശാസ്ത്രീയത ടീച്ചറുടെ ഒപ്പം ഉണ്ട്. ശാസ്ത്രം തനിക്ക് ഇൻഫൊമേഷൻ അല്ല – നോളെജ് ആണ്. കാഴ്‌ചപ്പാടിൻ്റെ ഭാഗമാണ്.

“ഞാൻ ടീച്ചറെ ആദ്യമായി കാര്യമായിട്ട് ശ്രദ്ധിക്കുന്നത് പത്തുപതിനഞ്ചു കൊല്ലം മുൻപ് പയ്യന്നൂരിൽ സ്ത്രീകളുടെ ഒരു യോഗത്തിൽ സംസാരിക്കാൻ പോയപ്പോഴാണ്. ഉദ്ഘാടക ടീച്ചറായിരുന്നു.

“ബി.ടി. വഴുതനയെക്കുറിച്ചാണ് ശാസ്ത്രത്തിൻ്റെ ജനകീയരാഷ്ടീയത്തിലൂന്നിക്കൊണ്ട് ഉദ്ഘാടക സംസാരിച്ചത്.

“നിപ പ്രതിരോധത്തെപ്പറ്റി എഴുതിയ (മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ) മോണൊഗ്രഫിലും ഈ സമീപനം കാണാം.

“ടീച്ചറുടെ ഭാഷയിലെ വസ്തുനിഷ്ഠതയുടെ വേരു തിരഞ്ഞാലും എത്തുക ശാസ്ത്രാഖ്യാനത്തിൽ തന്നെയാവും.

“ശാസ്ത്രം പഠിച്ച പലരും വ്യക്തിജീവിതത്തിൽ അശാസ്ത്രീയമായി ജീവിച്ച് വിജയിക്കുന്ന ഒരു നാടാണ് കേരളം. ഇവിടെയാണ് ഇങ്ങനെയൊരു മന്ത്രി. ഔപചാരികപഠനവിഷയം എന്നത് പരീക്ഷ ജയിക്കാനും പണി കിട്ടാനുമുള്ള വഴിയായി ചെറുതാക്കാതെ ജീവിതത്തിൻ്റെ ഒരു വെളിച്ചമായി കൊണ്ടു നടക്കാൻ കഴിയുന്ന ഒരാൾ.

“യുക്തിയുടെ വ്യക്തി. ശാസ്ത്രത്തിൻ്റെ മാനുഷികത.”

ശൈലജ ടീച്ചർക്ക് ഇ പി രാജഗോപാലൻ “യുക്തിയുടെ വ്യക്തി” എന്ന വിശേഷണം സമർപ്പിക്കുന്നത് തന്റെ ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News