കൊറോണക്കാലത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയത് ജനദ്രോഹമാണെന്ന് എ വിജയരാഘവന്‍; ജനങ്ങളെ ശത്രുക്കളായി കാണുന്നവര്‍ക്ക് മാത്രമേ ഇങ്ങനെയുള്ള നടപടിയെടുക്കാന്‍ കഴിയൂ

തിരുവനന്തപുരം: കൊറോണ രോഗ ഭീതിയില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് മൂന്ന് രുപ വീതം കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള ക്രൂരതയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍.

രാജ്യത്തെ ജനങ്ങളെ ശത്രുക്കളായി കാണുന്നവര്‍ക്ക് മാത്രമേ ഇങ്ങനെയുള്ള നടപടിയെടുക്കാന്‍ കഴിയൂ.

രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍വില എക്കാലത്തെയും കുറഞ്ഞ നിരക്കില്‍ തുടരുമ്പോഴാണ് ഇവിടെ എണ്ണ വില കൂട്ടിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എണ്ണവിലയിലെ ഇടിവ് മൂലമുള്ള നേട്ടം നികുതി കൂട്ടിയതോടെ ജനങ്ങള്‍ക്ക് കിട്ടാതാക്കിയിരിക്കുകയാണ്.

കൊറോണക്കാലത്തെ ഈ ഇരുട്ടടി ഒരു തരത്തിലും നീതികരിക്കാന്‍ കഴിയില്ല. കേന്ദ്ര നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് എ.വിജയരാഘവന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News