കൊറോണ: ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ തള്ളി യൂത്ത് കോണ്‍ഗ്രസ് പരിപാടി; നടന്നത് ചെന്നിത്തലയില്‍

ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായ് പൊതു പരിപാടികളും യോഗങ്ങളും മാറ്റി വെച്ച സാഹചര്യത്തിലാണ് ഇതെല്ലാം അവഗണിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സിന്റെ സ്ഥാനാരോഹണ ചടങ്ങ് ആലപ്പുഴ ഡിസിസി ഓഫീസില്‍ നടന്നത്.

ഡിസിസി പ്രസിഡന്റ് അടക്കം കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവിന്റ സ്വന്തം ജില്ലയിലാണ് ചെന്നിത്തലയുടെ അറിവോടെ യോഗം നടന്നത്. ജില്ലയിലെ കോണ്‍ഗ്രസ്സ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം 200 ഓളം പേര്‍ യൂത്ത് കോണ്‍ഗ്രസ്സ് സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു.

രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാണ് പ്രതിപക്ഷ നേതാവിന്റെ സ്വന്തം ഡിസിസിയില്‍ ഇത്തരത്തിലുള്ള യോഗം നടന്നത്. വാര്‍ത്തകള്‍ പുറത്തു വന്നതോടെ യോഗം പിരിച്ചുവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here