തിരുവനന്തപുരത്ത് മൂന്നുപേര്‍ക്ക് കൊറോണ; രാജ്യത്ത് 2 മരണം

സംസ്ഥാനത്ത് വെള്ളിയാഴ്ച മൂന്നുപേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. വര്‍ക്കല റിസോര്‍ട്ടില്‍ താമസിച്ച ഇറ്റലിക്കാരനും ബ്രിട്ടനില്‍നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കുമാണ് പുതുതായി രോഗം ബാധിച്ചത്.


തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനിലുള്ളയാളുടെ സാമ്പിള്‍ ആലപ്പുഴ എന്‍ഐവിയില്‍ പരിശോധിച്ചതും പോസിറ്റീവായി. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 19 ആയി.

5294 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനയോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 5191 പേര്‍ വീട്ടിലും 277 പേര്‍ ആശുപത്രിയിലുമാണ്. വെള്ളിയാഴ്ച 69 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here