
ലോകത്ത് 5,416 പേരുടെ മരണത്തിനിടയാക്കിയ കൊവിഡ് 19 വൈറസിന്റെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പെന്ന് ലോകാരോഗ്യ സംഘടന. ഇതിനിടെ, ഇറ്റലിക്ക് പിന്നാലെ സ്‌പെയിനിലും മരണ നിരക്ക് ഏറുകയാണ്. സ്‌പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
123 രാജ്യങ്ങളില്‍ ഇതിനോടകം സ്ഥിരീകരിച്ച് കഴിഞ്ഞ കൊവിഡ് 19 വൈറസ് ബാധ, 1,32,500 പേരെ ബാധിച്ചെന്നാണ് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നത്. 5000ത്തില്‍ ഏറെ പേര്‍ മരിച്ചു. ചൈനയില്‍ നിയന്ത്രണത്തിലായെങ്കിലും ഇറ്റലിയിലും പിന്നാലെ സ്‌പെയിനിലും മരണസംഖ്യ ഉയരുകയാണ്. ഇറ്റലിയില്‍ മരണസംഖ്യ 1266 ആയി. ഇന്നലെ മാത്രം 250 പേരാണ് മരിച്ചത്.
ജര്‍മനിയില്‍ 3062 കേസുകളും ലണ്ടനില്‍ 798 കേസുകളും സ്ഥിരീകരിച്ചു. ചൈനക്ക് പുറത്ത് ഏറ്റവും അധികം പേരുടെ ജീവനെടുത്തതോടെയാണ് യൂറോപ്പാണ് കൊവിഡ് 19 വൈറസ് ബാധയുടെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം എന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here