പശ്ചിമേഷ്യയില്‍ ഭീതി വിതച്ച് കൊറോണ വൈറസ്

ഭീതി വിതച്ച് കൊറോണവൈറസ് പശ്ചിമേഷ്യയില്‍ പടരുന്നു. ഇറാനില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 11,364 കടന്നു. മരണ സംഖ്യ 514 ആയി ഉയര്‍ന്നു. 3,529 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കുവൈത്തില്‍ 24 മണിക്കൂറിനിടെ 20 പുതിയ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചു.

ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം നൂറിലെത്തി.ബഹ്റൈനില്‍ 83 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇറാനില്‍ നിന്നെത്തിയ 83 പേര്‍ക്ക് രോഗ ബാധയുണ്ട്. ഇവര്‍ക്ക് പ്രത്യേക ചികിത്സ നല്‍കുന്നു.കോവിഡ്-19 പാശ്ചാത്തലത്തില്‍ മാര്‍ച്ച് 20 മുതല്‍ 22 വരെ നടത്താനിരുന്ന ബഹ്റൈന്‍ ഫോര്‍മുല വണ്‍ ഗ്രാന്‍ പ്രി മാറ്റിവെക്കാന്‍ സംഘാടകര്‍ തീരുമാനിച്ചു.

നേരത്തെ കാണികളില്ലാതെ നടത്താനായിരുന്നു തീരുമാനം.നിലവിലെ സാഹചര്യത്തില്‍ 901 തടവുകാര്‍ക്ക് മാപ്പ് നല്‍കി മോചിപ്പിക്കാന്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News