നവജാത ശിശുവിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു; ലോകത്ത് ഇതാദ്യം

ലണ്ടന്‍: ബ്രിട്ടണില്‍ നവജാത ശിശുവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു.
നവജാത ശിശുവിന് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത് ലോകത്ത് ഇതാദ്യമായാണ്.

ലണ്ടന്‍ ആശുപത്രിയിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്. ന്യൂമോണിയ ലക്ഷണങ്ങളെ തുടര്‍ന്ന് കുട്ടിയുടെ അമ്മ ദിവസങ്ങള്‍ക്ക് മുന്‍പാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. നിലവില്‍ അമ്മയും കുഞ്ഞും വ്യത്യസ്ത ആശുപത്രികളിലാണ് ചികിത്സയില്‍ കഴിയുന്നത്.

കുട്ടിയുടെ ജനനത്തിന് ശേഷം അമ്മയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജനിച്ചപ്പോള്‍ തന്നെ കുട്ടിയ്ക്ക് രോഗമുളളതായി കണ്ടെത്തുകയായിരുന്നു.

ജനനസമയത്താണോ, അമ്മയുടെ ഗര്‍ഭാശയത്തിലേക്ക് അണുബാധ പകര്‍ന്നതാണോ എന്നത് അടക്കമുളള കാര്യങ്ങള്‍ ആരോഗ്യവിദഗ്ധര്‍ പരിശോധിച്ചുവരികയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here