മാതൃകയാക്കാനും അനുകരിക്കാനും ഒരു നേതാവിതാ; ഇതുപോലെ ഇനിയുമൊരുപാടുപേരുണ്ടായിരുന്നെങ്കില്‍: ടീച്ചറെ അഭിനന്ദിച്ച് അനൂപ് മേനോന്‍

സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യമാണ്. ഈ അവസരത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ അഭിനന്ദിച്ച് നടന്‍ അനൂപ് മേനോന്‍ രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ ടീച്ചറെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

നമുക്ക് അനുകരിക്കാനും മാതൃകയാക്കാനും ഒടുവില്‍ നമുക്കൊരു നേതാവിനെ ലഭിച്ചിരിക്കുകയാണെന്നാണ് അനൂപ് കുറിപ്പില്‍ പറയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘അവസാനം, മാതൃകയാക്കാനും അനുകരിക്കാനും ഇതാ നമുക്ക് ഒരു നേതാവ്.. ഇതേ പോലെ ഇനിയുമൊരുപാടുപേരുണ്ടായിരുന്നെങ്കില്‍ എന്നു തോന്നിപ്പോവുകയാണ്.. ചെറിയ കാര്യങ്ങളില്ല, പരിഹാസവാക്കുകളില്ല, അവസാരവാദസിദ്ധാന്തമോ ഒന്നുമില്ല… സാമൂഹ്യസേവത്തിലെ ഏറ്റവും സുതാര്യമായ ഇടം… നിങ്ങള്‍ മുന്നോട്ടു കുതിക്കൂ ടീച്ചര്‍..’

At last a leader,an icon to admire and emulate..wish we had many more of this breed..no small talks,no useless banter,no manipulative jargon,none of the disgusting political opportunism…a clean,transparent space in social service..lead on teacher ..

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here