ഞങ്ങള്‍ക്കവിടെ സ്വാധീനമില്ല, പരിചയക്കാരില്ല, ഭാഷ പോലുമറിയില്ല…; കേരളത്തിന്റെ ആരോഗ്യമേഖലയെ പുകഴ്ത്തി ബംഗളൂരു വ്യവസായി

കേരളത്തിലെ സർക്കാർ ആശുപത്രിയിലെ ചികിത്സാസംവിധാനത്തെ പുകഴ്ത്തി ബെംഗളൂരുവിലെ വ്യവസായിയുടെ കുറിപ്പ്.

അവധി ആഘോഷത്തിനായി ആലപ്പുഴയിലെത്തിയ അദ്ദേഹത്തിന് അവിടുത്തെ സർക്കാർ ആശുപത്രിയിൽ നിന്നു ലഭിച്ച സഹകരണത്തെക്കുറിച്ചാണ് ഇൻവെന്റോ റോബോട്ടിക്സ് കമ്പനി സിഇഒ ബാലാജി വിശ്വനാഥൻ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ.

‘ഏതാനും ആഴ്ച മുൻപ് അവധി ആഘോഷിക്കാനായി ഞാനും കുടുംബവും കേരളത്തിലെത്തി. ആലപ്പുഴയിലായിരുന്നു ഉണ്ടായിരുന്നത്. അവിടുത്തെ പൊതുജനാരോഗ്യ സംരക്ഷണ സമ്പ്രദായ രീതി കണ്ട് ഞാൻ അദ്ഭുതപ്പെട്ടു.

ആലപ്പുഴ ബീച്ചിൽ വച്ച് രാവിലെ എന്റെ മകന് ചെറിയൊരു ആക്സിഡന്റ് ഉണ്ടായി. ഞാൻ ആകെ പരിഭ്രാന്തനായി.

അവനേയും കൊണ്ട് സമീപത്തെ ഒരു സർക്കാർ ആശുപത്രിയിലേക്കു പോയി. എന്റെ ഓർമയിൽ ഞാൻ ആദ്യമായാണ് ഒരു സർക്കാർ ആശുപത്രിയിൽ പോകുന്നത്.

അവിടെ എത്തി 30 സെക്കന്റിനുള്ളിൽ തിരിച്ചറിയാൽ രേഖയുടെ പോലും ആവശ്യമില്ലാതെ റിസപ്ക്‌ഷനിലെ പ്രവേശന നടപടികൾ പൂർത്തിയായി. അടുത്ത 30 സെക്കന്റിനുള്ളിൽ എമർജൻസി റൂമിലെ ഡോക്ടറെത്തി മകനെ പരിശോധിച്ച് പരിക്ക് സാരമായതല്ലെന്ന് അറിയിച്ചു.

അടുത്ത രണ്ട് മിനിറ്റിനുള്ളിൽ പ്രാഥമിക ശുശ്രൂഷ നൽകി. അഞ്ച് മിനിറ്റിനുള്ളിൽ ഡ്യൂട്ടി ഡോക്ടറെത്തി എക്സ്–റേ ആവശ്യപ്പെട്ടു.

അതിരാവിലെ ആയതിനാൽ എക്സ്–റേ ടെക്നീഷ്യനെ വിളിച്ചെഴുന്നേൽപ്പിക്കേണ്ടി വന്നെങ്കിലും രണ്ട് മിനിറ്റിനുള്ളിൽ അതും പൂർത്തിയായി. ഒടിവുകൾ ഇല്ലെന്നും ഓർത്തോ ഡിപ്പാർട്ട്മെന്റിൽ കാണിക്കാനും ഡോക്ടർ നിർദ്ദേശിച്ചു. .

‌വീട്ടിലെത്തി ആഹാരം കഴിച്ച ശേഷം ഓർത്തോ ഡോക്ടറെ കാണിക്കാനായി വീണ്ടും ആശുപത്രിയിലെത്തി. അഞ്ച് മിനിറ്റ് വെയ്റ്റ് ചെയ്തപ്പോൾ ഡോക്ടറെത്തി.

അടുത്ത അഞ്ച് മിനിറ്റിനുള്ളിൽ മറ്റൊരു ഡ്യൂട്ടി ഡോക്ടറെത്തി ബാൻഡേജ് മാറ്റി പ്രിസ്ക്രിപ്ഷൻ തന്നു. തടസ്സമില്ലാതെ ഞങ്ങളുടെ അവധി ആഘോഷിക്കാനായി.

ജോലിയുടെയും കാര്യക്ഷമതയുടെയും കാര്യത്തിൽ അവിടെയുണ്ടായിരുന്ന കൂടുതൽ സ്ത്രീകളും MARCOS സേനയെപ്പോലെയായിരുന്നു.

എല്ലാ ഡോക്ടർമാരെയും കാണാനായി എനിക്ക് ആകെ ചെലവായത് 20 മിനിറ്റും പൂജ്യം രൂപയും. അവിടെ ഞങ്ങൾക്ക് അറിയുന്ന ആൾക്കാരില്ല, സ്വാധീനമില്ല, പണമില്ല, എന്തിനു ഭാഷ പോലും അറിയില്ല. ഇതുപോലൊരു സംവിധാനം ലോകത്ത് മറ്റെവിടേയും ഞാൻ കണ്ടിട്ടില്ല.

ഒരു പകർച്ചവ്യാധിക്ക് മുൻപിലും ഇന്ത്യ ഇതുവരെ അടിയറവ് പറഞ്ഞിട്ടില്ല. സ്മാൾപോക്സ്, പ്ലേഗ്, പോളിയോ, എച്ച്ഐവി തുടങ്ങിയ രോഗങ്ങളെയെല്ലാം ധീരതയും കാര്യക്ഷമതയും കൊണ്ട് പോരാടി, അതുകൊണ്ട് കൊറോണ ബ്രോ, ഐ ഫീൽ സോറി ഫോർ യു മാൻ.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News