നടി ഷീല വിവാഹിതയായി; ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

കൃഷ്ണ, മായാബസാര്‍, താന്തോന്നി, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ പ്രശസ്ത തെന്നിന്ത്യന്‍ നടി ഷീല കൗര്‍ വിവാഹിതയായി.

ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് വരന്‍. ബുധനാഴ്ച ചെന്നൈയില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഷീലയാണ് വിവാഹം കഴിഞ്ഞതിന്റെ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു. ഒരിക്കിലും താരതമ്യം ചെയ്യാന്‍ പറ്റാത്ത സമയം.

സന്തോഷം ഹൃദയത്തിന്റെ ആഴത്തില്‍ വരെ എത്തി. ഞങ്ങള്‍ തമ്മിലുള്ള പുതിയൊരു ജീവതവുമാണ് എന്ന അടിക്കുറിപ്പോട് കൂടി ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here