സൗദിയിലെത്തുന്ന വിദേശികള്‍ 14 ദിവസം വീടുകളില്‍ തന്നെ കഴിയണമെന്ന് ആരോഗ്യമന്ത്രാലയം

ഇന്നലെ മുതൽ സൗദിയിൽ എത്തിയ വിദേശികൾ 14 ദിവസത്തേക്ക് പുറത്തെങ്ങും പോകാതെ താമസ സ്ഥലത്ത് തന്നെ കഴിയണമെന്ന് സൗദി ആരോഗ്യമാന്താലയം കർശന നിർദ്ദേശം നൽകി.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം. വിദേശത്ത് നിന്ന് എത്തുന്ന സ്വദേശികൾക്കും പ്രവാസികൾക്കും നിർദ്ദേശം ബാധകമാണ്.

സൗദിയിൽ പ്രവേശിച്ച് 14 ദിവസത്തേക്കാണ് ആരോഗ്യമന്ത്രാലയത്തിന്റെ പൊതു ഇടങ്ങളിൽനിന്നും മാറി നിൽക്കുന്നതിനുള്ള നിർദ്ദേശം.

ഇവർക്ക് ജോലിക്ക് ഇളവ് ലഭിക്കുന്നതിനായി ആരോഗ്യമന്ത്രാലയം മെഡിക്കൽ സർട്ടിഫിക്കററ് നൽകുന്നതാണ്. രാജ്യത്ത് കൊറോണ നിയന്ത്രണ വിധേയമാണെന്നും ജാഗ്രതയാണ് ആവശ്യമെന്നും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News