മൃതദേഹത്തില്‍ നിന്ന് കൊറോണ പകരുമോ? എയിംസിന്റെ മറുപടി

ദില്ലി: കൊറോണ വൈറസ് ബാധിച്ചവരുടെ മൃതദേഹത്തിലൂടെ രോഗം പകരില്ലെന്ന് ദില്ലി എയിംസിലെ ഡോക്ടര്‍.

ശ്വസനവുമായി ബന്ധപ്പെട്ട സ്രവങ്ങളിലൂടെ മാത്രമേ രോഗം പകരുകയുള്ളൂ. ചുമ വഴിയാണ് രോഗം മറ്റുളളവരിലേക്ക് പകരുന്നത്.

അതിനാല്‍ രോഗം ബാധിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ ഒരു വിധത്തിലുളള അപകടവും ഇല്ലെന്നും എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.

വൈറസ് ബാധിച്ച് ദില്ലിയില്‍ മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ശ്മശാന അധികൃതര്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എയിംസിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News