മൊബൈൽ ഫോണുകളുടെ വില വർദ്ധിക്കും; ജിഎസ്ടി 18 ശതമാനം ആയി ഉയർത്തി

രാജ്യത്ത് മൊബൈൽ ഫോണുകളുടെ വില വർദ്ധിക്കും. മൊബൈൽ ഫോണുകളുടെ ജിഎസ്ടി 18 ശതമാനം ആയി ഉയർത്തി. മൊബൈൽ അസംസ്‌കൃത വസ്തുക്കളുടെ നികുതി നിരക്കും ഫോണുകളുടെ ജി എസ് ടി നിരക്കും വ്യത്യസ്തമായതിനാലാണ് തീരുമാനം.

ജി എസ് ടി നഷ്ടപരിഹാരമായ 3000 കോടി രൂപ ലഭിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. കൊറോണ വ്യാപിച്ചാൽ സംസ്ഥാനത്ത് സാമ്പത്തിക തകർച്ച ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

മൊബൈൽ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ജിഎസ്‌ടി 18 ശതമാനവും മൊബൈൽ ഫോണിന്റേത് 12 ശതമാനവും ആണ്. നികുതി നിരക്കുകൾ വ്യത്യസ്തം ആയതിനാൽ മൊബൈൽ നിർമാതാക്കൾക്ക് സർക്കാർ പണം തിരികെ നൽകേണ്ടി വന്നിരുന്നു.

ഇത് ഒഴിവാക്കാൻ വേണ്ടിയാണ് മൊബൈൽ ഫോണ് ജി എസ് ടി 18 ശതമാനം ആയി ഉയർത്തിയത്. ഇതോടെ മൊബൈൽ ഫോണുകളുടെ വിലയിൽ വർധനവ് ഉണ്ടാകും.

ഇത്തരത്തിൽ പാദരക്ഷകൾ, രാസവളം, വസ്ത്രങ്ങൾ എന്നിവയുടെ നികുതി ഏകീകരണത്തിലും തീരുമാനം പിന്നീട് ഉണ്ടാകും.

നികുതി വർധിപ്പിച്ചാൽ വിലക്കയറ്റം ഉണ്ടാകുമെന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിച്ചാണിത്.

GST നെറ്റ്വർക്ക് കാര്യക്ഷമമാക്കാൻ ഇൻഫോസിസിന് ജി എസ്‌ ടി കൗൺസിൽ നിർദേശം നൽകി. സംസ്‌ഥാനത്ത് നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ജി എസ് ടി നഷ്ടപരിഹാരം വേഗത്തിൽ വിട്ടുകിട്ടണമെന്ന് കേരളം ജി എസ് ടി കൗൺസിലിൽ ആവശ്യപ്പെട്ടു.

കൊറോണ വ്യാപിച്ചാൽ സംസ്ഥാനത്ത് സാമ്പത്തിക തകർച്ച ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

പണമില്ലെന്ന പേരിൽ സർക്കാരിന്റെ കരുതലിന് കുറവുണ്ടാകില്ല.കൊറോണ പ്രതിരോധത്തിന്റെ കാര്യത്തിൽ സാങ്കേതിക ഉപദേശങ്ങൾ മാത്രമാണ് കേന്ദ്രം നൽകുന്നത്.

വായ്പാ തിരിച്ചടിവിന് മോററ്റോറിയം ഏർപ്പെടുത്തുന്നത് പരിഗണനയിൽ ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here