മലയാളികളടക്കമുള്ളവര്‍ കുടുങ്ങി കിടക്കുന്ന കപ്പലിന് ഷാർജ പോർട്ടിൽ പ്രവേശിക്കാൻ അനുമതി

ഷാര്‍ജയില്‍ പുറംകടലില്‍ ഒറ്റപ്പെട്ട് മലയാളികളടക്കമുള്ള ജീവനക്കാര്‍ കഴിയുന്ന
കപ്പലിന് തീരത്ത് പ്രവേശിക്കാൻ അനുമതി.ഇന്ന് അർദ്ധ രാത്രിയോടെ കപ്പൽ ഷാർജ തുറമുഖത്ത് എത്തും . ഇന്ത്യൻ എംബസി ഇടപെട്ടതോടെയാണ് പോർട്ട് അധികൃതർ പ്രവേശന അനുമതി നൽകിയത്.

മൂന്ന് മലയാ‍ളികളടക്കം പന്ത്രണ്ട് പേരുമായി അഞ്ച് ദിവസമായി കപ്പൽ ഷാർജ തിരത്തുണ്ട്.
ഇറാനിൽ യാത്രക്കാരെ ഇത്തിച്ച് മടങ്ങുമ്പോ‍ഴായിരുന്നു തീരത്തടുക്കാൻ കപ്പലിന് ഷാർജാ ഭരണകൂടം അനുമതി നിഷേധിച്ചത്.

കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് തുറമുഖത്തേക്ക് അടുപ്പിക്കാന്‍ അനുമതി ലഭിക്കാതെ അഞ്ച് ദിവസമായി പുറംകടലില്‍ കഴിയുകയായിരുന്നു ഇവർ‍.

ഇന്ത്യൻ എംബസി ഇടപെട്ടതോടെയാണ് പോർട്ട് അധികൃതർ പ്രവേശന അനുമതി നൽകിയത്.

ഇന്ന് അർദ്ധ രാത്രിയോടെ കപ്പൽ ഷാർജ തുറമുഖത്ത് എത്തും.കൃത്യമായ വൈദ്യപരിശോധനക്ക് ശേഷമായിരിക്കും ഇവരെ തീരത്തേക്കെത്തിക്കുക.

തിരുവന്തപുരം വെഞ്ഞാറമൂട് സ്വദേശി ഷിബു.പാലക്കാട് സ്വദേശി രാജേഷ്മണി.കോ‍ഴിക്കോട് സ്വദേശി പ്രകാശൻ തുടങ്ങിയവരാണ് കപ്പലിൽ ഉണ്ടായിരുന്ന മലയാളികൾ.ഇവരുടെ കഷ്ടത പുറത്തറിഞ്ഞതോടെ നോർക്ക ഇടപെട്ടിരുന്നു.തുടർന്നാണ് ഇവരെ തീരത്തെത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News