കോറോണയെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിച്ച് അഖില ഭാരതിയ ഹിന്ദുമഹാസഭ

കൊറോണയെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിച്ച് അഖില ഭാരതിയ ഹിന്ദുമഹാസഭ. രോഗം മാറ്റാന്‍ ഗോമൂത്രത്തിന് കഴിയുമെന്ന് പ്രചാരണത്തോടെയാണ് സംഘപരിവാര്‍ സംഘടനകളിലൊന്നായ ഹിന്ദുമഹാസഭ ദില്ലിയില്‍ പരിപാടി നടത്തിയത്.

നേതാക്കളെല്ലാം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പശുവിന്റെ മൂത്രം കുടിക്കുകയും ചെയ്തു.

ഹിന്ദുമഹാസഭയുടെ ദില്ലി ആസ്ഥാനത്തായിരുന്നു പശുമൂത്രം കുടിച്ചുള്ള കൊറോണ പ്രതിരോധം.

സംഘടനയുടെ ദേശിയ അദ്ധ്യക്ഷന്‍ ചക്രപാണി ആദ്യം കുടിച്ചതോടെ അണികളും പശുമൂത്രം കുടിച്ച് തുടങ്ങി.

121 രാജ്യങ്ങളിലാകെ പടര്‍ന്നിരിക്കുന്ന കൊറോണയെ ഇല്ലാതാക്കാന്‍ ഗോമൂത്രം നല്ലതെന്നായിരുന്നു ദേശിയ അദ്ധ്യക്ഷന്റെ പ്രഖ്യാപനം. അമേരിക്കന്‍ പ്രസിഡന്റിനും ഗോമൂത്രം എത്തിച്ച് നല്‍കും.

സംഘപരിവാര്‍ നേതാക്കളുടെ അതിവിചിത്ര പരിപാടി കാണാന്‍ എത്തിയവര്‍ക്കും ഗോമൂത്രം നല്‍കിയെങ്കിലും ആരും സ്വീകരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News