ആറാം ഐഎസ്എല്ലില്‍ ചരിത്രമെഴുതി എടികെ കൊല്‍ക്കത്ത; ഹാട്രിക്‌ കിരീടനേട്ടം

ആറാം ഐഎസ്എല്ലില്‍ ചരിത്രമെഴുതി എടികെ കൊല്‍ക്കത്ത. ഗോവ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ചെന്നൈ എഫ്‌സിയെ ഒന്നിനെതിരേ മൂന്നു ഗോളിന് തോല്‍പ്പിച്ച് എടികെ കൊല്‍ക്കത്ത ഹാട്രിക് കിരീടം സ്വന്തമാക്കി.

ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം മൂന്നു കിരീടം നേടുന്നത്. സ്‌പാനിഷ് താരം ഹാവിയര്‍ ഹെര്‍ണാണ്ടസ് കൊല്‍ക്കത്തയ്ക്കായി ഇരട്ടഗോള്‍ കണ്ടെത്തി.

കൊറോണ ഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന മത്സരം അവസാന മിനിറ്റു വരെ ആവേശം നിറഞ്ഞതായിരുന്നു.

10-ാം മിനിറ്റില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിലൂടെ ലീഡെടുത്ത കൊല്‍ക്കത്തയ്ക്കായി 48-ാം മിനിറ്റില്‍ എഡു ഗാര്‍ഷ്യയും ഗോള്‍ കണ്ടെത്തി. 69-ാം മിനിറ്റില്‍ ചെന്നൈയിന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു.

നെരിയൂസ് വാല്‍സ്‌കിസാണ് ഗോള്‍ സ്കോറര്‍. ഇഞ്ചുറി ടൈമില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസ് ഇരട്ടഗോള്‍ പൂര്‍ത്തിയാക്കി. ഇതോടെ ചെന്നൈയിന്റെ പരാജയത്തിന് ഫൈനല്‍ വിസിലിന്റെ ദൂരം മാത്രമേയുണ്ടായിരുന്നുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here