
സംസ്ഥാനത്തെ മാസ്‌ക് ക്ഷാമത്തിന് പരിഹാരമായി. കൊറോണ പശ്‌ചാത്തലത്തിൽ മാസ്‌കുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ജയിലുകളിലെ തയ്യൽ യൂണിറ്റുകളിൽ നിർമ്മിച്ച ആദ്യ യൂണിറ്റ് മാസ്‌കുകൾ തയ്യാറായി.
ആദ്യ ഘട്ടം മസ്കുകുകൾ ആരോഗ്യവകുപ്പ് അധികൃതർക്ക് കൈമാറി. മാസ്ക്ര പ്രതിസന്ധി പരിഹരിക്കുന്നതിനായി ജയിലുകളിൽ നിർമിക്കുന്ന മാസ്‌കുകൾ ആളുകളിലെത്തിക്കുമെന്ന പ്രഖ്യാപനം ചുരുങ്ങിയ ദിവസംകൊണ്ടാണ് സർക്കാർ നടപ്പിലാക്കിയത്. മുഖ്യമന്ത്രി പിണറായി ഇക്കാര്യം ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചത്.
കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം സെൻട്രൽ ജയിലുകളിലാണ് അടിയന്തര നിർമ്മാണം ആരംഭിച്ചത്.
മെഡിക്കൽ ഷോപ്പുകളിൽ അമിത വില ഈടാക്കുന്ന സാഹചര്യവും, ക്ഷാമവും പരിഹരിക്കാൻ ജയിലുകളിൽ നിർമ്മിക്കുന്ന മാസ്‌കുകൾകൊണ്ട് സാധിക്കും. വരും ദിവസങ്ങളിൽ കൂടുതൽ മാസ്‌കുകൾ നിർമിച്ച് ആരോഗ്യവകുപ്പിന് കൈമാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here