കൊറോണ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായമില്ലെന്ന് കേന്ദ്രം; ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത്‌

തിരുവനന്തപുരം: രാജ്യത്ത്‌ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇത്‌ സംബന്ധിച്ച്‌ പ്രധാനമന്ത്രിക്ക്‌ കത്ത്‌ നൽകിയിട്ടുണ്ട്‌.

കോവിഡ് 19 പ്രഖ്യാപിത ദുരന്തമാക്കിയ ആഭ്യന്തര മന്ത്രാലയം ഉത്തരവിൽ തിരുത്ത് വരുത്തിയാണ്‌മരിച്ചവർക്കുള്ള 4 ലക്ഷം രൂപ ധനസഹായം, പോസിറ്റീവ് കേസുകളുടെ ആശുപത്രിച്ചെലവ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നു വഹിക്കൽ എന്നിവ ഒഴിവാക്കി പുതിയ ഉത്തരവിറക്കിയത്‌. ഇത്‌ പിൻവലിക്കാൻ കേന്ദ്രം മനസ്സുകാണിക്കണമെന്ന്‌ മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

കൊവിഡ് 19 നെ തുടർന്ന് ഇന്ത്യയിൽ രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കർണാടക കൽബുർഗി സ്വദേശിയായ 76കാരനും ഡൽഹി സ്വദേശിനിയായ 69കാരിയുമാണ് മരിച്ചത്. ഇതേതുടർന്ന് കനത്ത ജാഗ്രതയിലാണ് രാജ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News