കൊറോണ: തൃശൂരില്‍ വൈറോളജി ലാബ്; ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

കൊറോണ വൈറസിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി സംസ്ഥാന സർക്കാർ. കോവിഡ് സാമ്പിള്‍ പരിശോധന നാളെ മുതൽ തൃശ്ശൂരിലും ആരംഭിക്കും.

ആലപ്പുഴക്ക് പുറമേ തൃശൂരിലും ലാബ് പ്രവർത്തനം ആരംഭിക്കുന്നതോടെ സാമ്പിൾ റിസൾട്ടുകൾ വേഗത്തിലാകും. തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് വൈറോളജി ലാബ് സജ്ജീകരിച്ചിരിക്കുന്നത്.

കോവിഡ് 19 ൽ ജനങ്ങളുടെ ആശങ്കകൾ ഒഴിവാക്കാൻ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്.

തൃശ്ശൂര്‍ ജില്ലയില്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള ആരോഗ്യ വകുപ്പിന്റെ ബോധവത്കരണ പരിപാടിക്ക് തുടക്കമായി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന എല്ലാ ട്രെയിനിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ബോധവത്കരണം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News