കൊറോണ: കണ്ണൂരില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 43 ആയി

കണ്ണൂർ ജില്ലയിൽ കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ നിരീക്ഷണത്തിൽ ആക്കിയവരുടെ എണ്ണം 43 ആയി.

260 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.അതേ സമയം ഇതുവരെ പരിശോധനയ്ക്കയച്ച 76 സാമ്പിളുകളില്‍ ഒന്ന് പോസിറ്റീവും 44 എണ്ണം നെഗറ്റീവുമാണ്. 31 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കണ്ണൂർ ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധ സംശയിക്കുന്ന 20 പേരെ കൂടി ശനിയാഴ്ച ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇതോടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 43 ആയി. ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചയാളുമായി ദുബയില്‍ വെച്ച് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എട്ടുപേര്‍ ശനിയാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ഇവരെ നേരിട്ട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 20 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 23 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലുമാണുള്ളത്.

260 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതുവരെയായി പരിശോധനയ്ക്കയച്ച 76 സാമ്പിളുകളില്‍ ഒരെണ്ണം പോസിറ്റീവും 44 എണ്ണം നെഗറ്റീവുമാണ്.

31 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരമാണ്. അയാളുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ ആർക്കും ഇതുവരെ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News