കൊറോണ: സര്‍വസന്നാഹവുമൊരുക്കി കേരളം; പുതിയ രോഗബാധിതരില്ല

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം അനുദിനം കൂടുതല്‍ ജാഗ്രത്താവുകയാണ് റോഡ്,റെയില്‍, വ്യോമ മാര്‍ഗങ്ങളിലൂടെയുള്ള ഗതാഗതവേളകളിലെല്ലാം കൊറോണ നിരീക്ഷണങ്ങള്‍ ശക്തമാക്കുകയും,

സംസ്ഥാനത്ത് എറ്റവും ആദ്യം കൊറോണ സ്ഥിരീകരിച്ച തൃശൂരില്‍ വൈറസ് പരിശോധനയ്ക്കായി പുതിയ ലാബ് സജ്ജീകരിക്കുകയും ചെയ്തതോടെ പരിശോധനാ ഫലങ്ങല്‍ കൂടുതല്‍ ലഭ്യമാകാനുള്ള സാധ്യതയു കേരളം ഉറപ്പുവരുത്തുകയാണ്.

അതിനിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ ആത്മവിശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇന്നലെ സംസ്ഥാനത്ത് പുതിയ കൊറോണ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നുള്ളത്. കേരളം പൂര്‍ണ ജാഗ്രതയിലാണ് സര്‍വസജ്ജമാണ് നമ്മുടെ ആരോഗ്യ മേഖല.

1. സംസ്ഥാനത്ത്‌ പുതിയ രോഗബാധ റിപ്പോർട്ട്‌ ചെയ്‌തില്ല
2. 1897 സാമ്പിൾ പരിശോധിച്ചതിൽ ഫലം ലഭിച്ച 1345 നെഗറ്റീവ്‌
3. 7,677 പേർ നിരീക്ഷണത്തിൽ (7375 പേർ വീട്ടിലും 302 പേർ ആശുപത്രിയിലും)
4. ശനിയാഴ്‌ച 106 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
5. രോഗം സ്ഥിരീകരിച്ച 19 പേർ ചികിത്സയിൽ
6. വിമാനത്താവളങ്ങളുടെ സമീപം കൊറോണ കെയർ സെന്റർ; ആഭ്യന്തര ടെർമിനലിലും പരിശോധന
കർക്കശമാക്കും
7. സംസ്ഥാനത്ത്‌ നിർത്തുന്ന ആദ്യ സ്‌റ്റേഷനിൽ ട്രെയിനിലെ എല്ലാ യാത്രക്കാരെയും പരിശോധിക്കും
8. അതിർത്തി റോഡിൽ 24 കേന്ദ്രത്തിൽ പരിശോധന

9. ആരും പുറത്തിറങ്ങരുത്‌ എന്നതല്ല സർക്കാർ സമീപനമെന്ന്‌ മുഖ്യമന്ത്രി
10. പരീക്ഷകൾ മാറ്റിവയ്‌ക്കുന്നത്‌ ആലോചിച്ചിട്ടില്ല
11. ആൾക്കൂട്ടമുള്ള പരിപാടി ഒഴിവാക്കാൻ കലക്ടർമാർക്ക്‌ നിർദേശം
12- എല്ലാ ജില്ലയിലും യോഗം ചേർന്നു; ബ്ലോക്ക്‌–-ഗ്രാമപഞ്ചായത്ത്‌ തലത്തിൽ തുടർയോഗങ്ങൾ
13. ആരോഗ്യ–-സന്നദ്ധ പ്രവർത്തകർക്ക്‌ പൊലീസിന്റെ സഹായം

14. വളന്റിയർമാർക്ക്‌ പ്രാദേശിക പരിശീലനം നൽകും
15. അതിഥി തൊഴിലാളി ക്യാമ്പുകളിൽ ഇന്ന്‌ ബോധവൽക്കരണം
16- കെഎസ്‌ആർടിസി ബസുകൾ ശുചീകരിക്കും
17. മൊബൈൽ ആപ് ആദ്യദിനം രണ്ടുലക്ഷം പേർ ഡൗൺലോഡ്‌ചെയ്‌തു
18. മാധ്യമപ്രവർത്തകരും ജാഗ്രത പാലിക്കണം; ആശുപത്രിയിലും രോഗബാധയുള്ള സ്ഥലത്തും പോയി റിപ്പോർട്ട്‌
ചെയ്യരുത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News