കമല്‍നാഥ് സര്‍ക്കാറിന് നിര്‍ണായക ദിനം; മധ്യപ്രദേശില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്

സിന്ധ്യയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ 22 എംഎല്‍എമാര്‍കൂടി രാജിവച്ചതോടെ അനിശ്ചിതത്വത്തിലായ മധ്യപ്രദേശ് കോണ്‍ഗ്രസ് ഭരണത്തിന് നാളെ നിര്‍ണായക ദിവസം.

മധ്യപ്രാദേശിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ നിര്‍ദേശം നല്‍കി. സർക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് ബോധ്യപ്പെട്ടതായി ഗവര്‍ണര്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് സർക്കാർ വിശ്വാസവോട്ട് തേടണം. ഭരണഘടനയുടെ അനുച്ഛേദം 175, 175 പ്രകാരം സവിശേഷ അധികാരം ഉപയോഗിച്ചാണ് ഗവർണറുടെ നിർദേശം.

വോട്ടെടുപ്പ് പൂർണമായും വിഡിയോയിൽ ചിത്രീകരിക്കാൻ നിർദേശം ഉണ്ട്. വിശ്വാസ വോട്ടെടുപ്പ് പ്രഖ്യാപിച്ചതോടെ കോൺഗ്രസ് എം എൽ എമാർ ജയ്പൂരിൽ നിന്ന് ഭോപ്പാലിലേക്ക് പുറപ്പെട്ടു. വൈകുന്നേരം കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News