പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട തടിലോറിയില്‍ കാറിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

പെരുമ്പാവൂരിൽ നിർത്തിയിട്ട തടി ലോറിക്കു പിന്നിൽ കാറിടിച്ച് ഒരു സ്ത്രീയടക്കം മൂന്നുപേർ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്.

എം സി.റോഡിൽ പുല്ലുവഴി കലവറ ഹോട്ടലിനു സമീപം പുലർച്ചെ 3.30നാണ് അപകടം.

മലപ്പുറം ഒറ്റത്തറ, കോട്ടൂർ, മൂഴിത്തൊടി വീട്ടിൽ ഹനീഫ 29, ഹനീഫയുടെ ഭാര്യ സുമയ്യ, ഫനീഫയുടെ സഹോദരൻ ഷാജഹാൻ 27 എന്നിവരാണ് മരിച്ചത്.

ലോറി ഡ്രൈവർ പത്തനംതിട്ട സ്വദേശി സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരുടെ മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News