വര്‍ക്കലയില്‍ കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയന്‍ സ്വദേശി കൊല്ലത്തും സഞ്ചരിച്ചു

കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയന്‍ സ്വദേശി കൊല്ലത്തും കറങ്ങി. ഇതോടെ ജില്ല കൂടുതല്‍ ജാഗ്രതയിലായി. കടവൂര്‍ ഉത്സവത്തില്‍ പങ്കെടുത്ത ഇയാള്‍ വ്യാപാരസ്ഥാപനങ്ങളിലും കയറിയിരുന്നതായി കണ്ടെത്തി. ജില്ലാ മെഡിക്കല്‍ വിഭാഗം റൂട്ട്മാപ്പ് തയ്യാറാക്കി.

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് വര്‍ക്കലയിലേക്ക് യാത്രചെയ്ത ടാക്സി ഡ്രൈവര്‍, വര്‍ക്കല റിസോര്‍ട്ടില്‍നിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച കശ്മീര്‍ സ്വദേശി പിന്നീട് ഇവര്‍ യാത്രചെയ്ത മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍,റിസോര്‍ട്ട് മാനേജര്‍ എന്നിവരെല്ലാം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും വീടുകളിലും നിരീക്ഷണത്തിലാണ്.

കശ്മീര്‍ സ്വദേശിയും പാരിപ്പള്ളിയിലെ രണ്ട് ഓട്ടോ ഡ്രൈവര്‍മാരുമാണ് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്. റിസോര്‍ട്ട് മാനേജര്‍, ടാക്സി ഡ്രൈവര്‍, മറ്റൊരു ഓട്ടോ ഡ്രൈവര്‍ എന്നിവരാണ് വീടുകളിലുള്ളത്.

ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു.കഴിഞ്ഞ 27നാണ് ഇറ്റാലിയന്‍ പൗരന്‍ തിരുവനന്തപുരത്തെത്തിയത്.

എന്നാൽ ഇയാൾ 27 മുതൽ 10ാം തീയതി വരെ സഞ്ചരിച്ചതിന്റെ പൂർണ്ണ വിവരങൾ ലഭ്യമായിട്ടിലിലെന്ന് കൊല്ലം ജില്ലാ കളക്ടർ അബ്ദുൾ നാസർ കൈരളി ന്യൂസിനോടു പറഞ്ഞു.

സുഹൃത്തായ കശ്മീര്‍ സ്വദേശിക്കൊപ്പം10ന് ഇയാള്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഓട്ടോയില്‍ സ്വയം പരിശോധനയ്ക്ക് എത്തുകയായിരുന്നു.

വര്‍ക്കല റിസോര്‍ട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ആശുപത്രിക്ക് പുറത്തിറങ്ങിയ ഇറ്റലിക്കാരനും കശ്മീര്‍ സ്വദേശിയും വെവ്വേറെ ഓട്ടോ വിളിച്ച് പോകുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇറ്റലിക്കാരന്റെ സാമ്പിള്‍ പരിശോധന പോസിറ്റീവായത്.

2 Attachments

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News