കൊറോണ ബാധിതനായ യൂറോപ്യന്‍ സ്വദേശി വിദേശത്തേക്ക് കടക്കാന്‍ ശ്രമം; പിടികൂടി; സംഘത്തില്‍ 19 പേര്‍; വിമാനത്തിലെ 270 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി: ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച കൊറോണ ബാധിതനായ യൂറോപ്യന്‍ വിനോദസഞ്ചാരിയെ പിടികൂടി.

മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഇയാളും സംഘവും ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു. ഈ മാസം ഏഴിനാണ് സംഘം മൂന്നാറില്‍ എത്തിയത്. 10 മുതല്‍ ഇവര്‍ നിരീക്ഷണത്തിലായിരുന്നു. മൂന്നാര്‍ ടീ കൗണ്ടിയിലാണ് 19 അംഗ സംഘം താമസിച്ചിരുന്നത്.

ഇന്നലെ ഹോട്ടലില്‍ നിന്ന് ബഹളമുണ്ടാക്കിയാണ് ഇയാളും 19 അംഗസംഘവും കൊച്ചിയിലെത്തിയത്. തുടര്‍ന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ സംഘം ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, വിമാനത്തില്‍ കയറിയ ഇയാളടങ്ങുന്ന സംഘത്തെ തിരിച്ചിറക്കുകയായിരുന്നു. ഇയാളുടെ ആദ്യ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. രണ്ടാമത്തെ പരിശോധനാ ഫലത്തിലാണ് വൈറസ് കണ്ടെത്തിയത്.

സംഭവത്തില്‍ വിമാനത്തിലെ 270 പേരെയും പുറത്തിറക്കി ആശുപത്രിയിലെത്തിച്ച് പരിശോധിക്കും. ശേഷം മാത്രമേ പുറത്തുവിടൂ.

അതേസമയം, രോഗബാധിതനെ കണ്ടെത്തിയ സാഹചര്യത്തില്‍ മൂന്നാറിലും ജാഗ്രത നിര്‍ദേശമുണ്ട്. ഇയാള്‍ മൂന്നാറില്‍ നിന്നു പോകാനിടയുള്ള സ്ഥലങ്ങളിലും നിരീക്ഷണം നടത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News