കൊറോണ: കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ കുറവ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ കുറവ്.

ബസ്സില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയുന്നതിനാല്‍ ഒരോ ദിവസവും ഒരുകോടിയുടെ വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് നഷ്ടമാകുന്നത്. വരും ദിവസങ്ങളില്‍ വരുമാനം കുറയുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

കൊറോണ വൈറസ് പര്‍ന്ന് പിടിച്ചിരിക്കുന്നത് ഇപ്പോള്‍ കെഎസ്ആര്‍ടിസിയിലാണെന്ന് വേണമെങ്കില്‍ പറയാം.കാരണം ബസില്‍ യാത്രചെയ്യാന്‍ ആളില്ല.ഇക്കാരണത്താര്‍ വരുമാനം കുത്തനെയാണ് കുറയുന്നത്.

കെഎസ്ആര്‍ടിസിയുടെ കണക്കനുസരിച്ച് രണ്ട് ദിവസം മുമ്പ് അഞ്ച് കോടി മുപ്പതിനായിരത്തി അഞ്ഞൂറ്റി എഴുപത്തി രണ്ട് രൂപയായിരുന്ന വരുമാനം ഇന്നലെ നാല് കോടിപതിമൂന്ന് ലക്ഷത്തിഅറുപത്തി അയ്യായിരിത്തി എണ്ണൂറ്റി മുപ്പത്തി നാല് രൂപയായി കുറഞ്ഞു.ഏകദേശം ഒരുകോടി രൂപയുടെ കുറവ്. വരും ദിവസങ്ങളില്‍ വരുമാനം കുറയുമെന്ന് തന്നെയാണ് ബോഡ് പ്രതീക്ഷിക്കുന്നത്.

കൊറോണ പടരുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി അധികൃതരും ജാഗ്രത പുലര്‍ത്തുന്നുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ബസില്‍ കയരുന്നവരില്‍ ഭൂരിപാകവും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News