രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിച്ചവര്‍ മഹാരാഷ്ട്രയില്‍

മുംബൈ: കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണം 31 ആയി ഉയര്‍ന്നതോടെ രാജ്യത്ത് പകര്‍ച്ചവ്യാധി ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനമായി മഹാരാഷ്ട്ര മാറി.

പൂനെ ജില്ലയിലെ പിംപ്രി-ചിഞ്ച്വാഡില്‍ ശനിയാഴ്ച രാത്രി അഞ്ച് പുതിയ കേസുകള്‍ കണ്ടെത്തിയതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ പൂനെയില്‍ മാത്രം 15 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ മുംബൈയില്‍ 6, നവി മുംബൈയില്‍ 2, കല്യാണ്‍ 1, നാഗ്പുര്‍ 4, അഹ്മദ് നഗര്‍ 1 യവത്മാല്‍ 2 എന്നിടങ്ങളുമായി മൊത്തം 31 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

മുന്‍കരുതലായി മാര്‍ച്ച് 31 വരെ എല്ലാ സ്‌കൂളുകള്‍, കോളേജുകള്‍, മാളുകള്‍, നീന്തല്‍ക്കുളങ്ങള്‍, ജിം, ഫിറ്റ്‌നസ് സെന്ററുകള്‍, പൊതു സ്ഥലങ്ങള്‍ കൂടാതെ സംസ്ഥാനത്തെ എല്ലാ പൊതു പരിപാടികളും, മതപരമായ ഘോഷയാത്രകളും റദ്ദാക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel