ജയില്‍ മാസ്‌കിന് 8 രൂപ; സാനിറ്റൈസര്‍ റെഡി

രാത്രി വൈകിയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തയ്യല്‍ യൂണിറ്റ് സജീവമാണ്. ആരോഗ്യവകുപ്പിന് കൈമാറാനുള്ള മാസ്‌കുകള്‍ തയ്യാറാക്കുകയാണിവിടെ. ദിവസം ആയിരത്തോളം മാസ്‌കാണ് അന്തേവാസികള്‍ നിര്‍മിക്കുന്നത്. റെഡിമെയ്ഡ് യൂണിറ്റിന് തല്‍ക്കാലിക അവധി നല്‍കി മാസ്‌ക് തയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണിപ്പോള്‍. 20 പേരാണ് തയ്യല്‍ യൂണിറ്റിലുള്ളത്.

രണ്ടായിരത്തിഅഞ്ഞൂറോളം മാസ്‌കുകള്‍ ആരോഗ്യവകുപ്പിന് കൈമാറി. മാസ്‌ക് ക്ഷാമം പരിഹരിക്കാന്‍ സംസ്ഥാനത്തെ ജയിലുകളില്‍ മാസ്‌ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വെള്ളിയാഴ്ച നിര്‍മാണം ആരംഭിച്ചു. തുണികൊണ്ട് തയ്യാറാക്കുന്ന മാസ്‌ക് ഒരെണ്ണത്തിന് എട്ട് രൂപയാണ്. കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളിലും തിരുവനന്തപുരത്ത് വനിതാ ജയിലിലും മാസ്‌ക് നിര്‍മിക്കുന്നുണ്ട്.

ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ കഴിയില്ലേയെന്ന് ചൊവ്വാഴ്ചയാണ് മന്ത്രി ഇ പി ജയരാജന്‍ കെഎസ്ഡിപി അധികൃതരെ വിളിച്ചുചോദിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രരാത്രി നിര്‍മാണം ആരംഭിച്ചു. വെള്ളിയാഴ്ച 500 മില്ലി ലിറ്ററിന്റെ 500 ബോട്ടില്‍ കൈമാറി. ശനിയാഴ്ച 1500 ബോട്ടിലും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here