രക്തം നല്‍കി യുവത; മാതൃകയായി ഡിവൈഎഫ്ഐ

കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ രക്തക്ഷാമം നേരിട്ടതോടെ രക്തം നല്‍കാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്ത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിയുടെ ‘ജീവധാര’ പദ്ധതിയിലൂടെ ശനിയാഴ്ച നൂറുപേര്‍ രക്തം നല്‍കി.

സംസ്ഥാന സെക്രട്ടറി എ എ റഹീം, സംസ്ഥാന കമ്മിറ്റിയംഗം സുരേഷ്ബാബു, ജില്ലാ പ്രസിഡന്റ് വി വിനീത്, സെക്രട്ടറി കെ പി പ്രമോഷ്, ട്രഷറര്‍ വി അനൂപ് എന്നിവര്‍ ആശുപത്രിയിലെത്തി രക്തം നല്‍കി.

തുടര്‍ന്നുള്ള 19 ദിവസം ജില്ലയിലെ ഓരോ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇത് തുടരും. കണ്ണൂരിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, മഞ്ചേരി മെഡിക്കല്‍കോളേജ്, തൃശൂര്‍ ഗവ. മെഡിക്കല്‍കോളേജ് എന്നിവിടങ്ങളിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രക്തദാനം നടത്തി. സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും വരുംദിവസങ്ങളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രക്തദാനം നടത്തും.

എല്ലാ രക്തബാങ്കുകളിലും ആവശ്യത്തിന് രക്തം ഉറപ്പാക്കാന്‍ ഡിവൈഎഫ്ഐ സജ്ജമാണെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News