കൊറോണ: ആരും രോഗവിവരം മറച്ചു വയ്ക്കരുതെന്ന് മന്ത്രി ശൈലജ ടീച്ചര്‍; ഐസൊലേഷനില്‍ കഴിയാന്‍ ആവശ്യപ്പെട്ടാല്‍ പാലിക്കണം

തിരുവനന്തപുരം: വിദേശിയായാലും സ്വദേശിയായാലും ആരും രോഗവിവരം മറച്ചു വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി ശൈലജ ടീച്ചര്‍.

ഐസൊലേഷനില്‍ കഴിയാന്‍ ആവശ്യപ്പെട്ടാല്‍ പാലിക്കണമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു.

കൊറോണ സ്ഥിരീകരിച്ച വിദേശിയെയും ഭാര്യയെയും കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം എറണാകുളത്ത് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here