മാതൃകയായി ഡിവൈഎഫ്‌ഐ; തലശ്ശേരി ബ്ലോക്ക് കമ്മിറ്റി ആയിരം കോട്ടണ്‍ മാസ്‌കുകള്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് കൈമാറി

കൊറോണ വൈറസ് പ്രതിരോധ ജാഗ്രതാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി കോട്ടണ്‍ മാസ്‌കുകള്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിനു കൈമാറി.

തീരുമാനമെടുത്ത് മണിക്കൂറുകള്‍ കൊണ്ട് ബ്ലോക്കിലെ വിവിധ മേഖലകളില്‍ ആയിരം മാസ്‌കുകളാണ് തയ്യാറാക്കിയത്.

ഡിവൈഎഫ്‌ഐ അഖിലേന്ത്യ വൈസ് പ്രസിഡന്റ് എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍
ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യം ഏറ്റുവാങ്ങി.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് അഫ്‌സല്‍, ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ജസീല്‍, ജില്ലാ കമ്മിറ്റി അംഗം പി.വി.സച്ചിന്‍, ട്രഷറര്‍ പി .സനീഷ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ.മര്‍ഫാന്‍, പ്രഷിന്‍ എം.പി, എസ്.കെ അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News