ശ്രദ്ധിക്കുക: കൊറോണ ബാധിതനായ യുകെ പൗരന്‍ കൊച്ചിയില്‍ നിന്ന് മൂന്നാറിലെത്തിയത് ഇങ്ങനെ: സഞ്ചാരവഴികള്‍

ഇടുക്കി: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച യുകെ പൗരന്‍ മൂന്നാറില്‍ എത്തുന്നതിന് മുന്‍പ് വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍.

ഈ മാസം ഏഴിനാണ് യുകെ പൗരനും സംഘവും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് രണ്ടു ദിവസം എറണാകുളം കാസിനോ ഹോട്ടലില്‍ താമസിച്ചു. എട്ടാം തീയതി അതിരപ്പിള്ളി സന്ദര്‍ശിച്ചു.

അതിരപ്പിള്ളി റെസിഡന്‍സിയില്‍നിന്നാണ് പ്രഭാത ഭക്ഷണം കഴിച്ചത്. പിന്നീട് സംഘം ചെറുതുരുത്തിയിലും എത്തി. അതിനു ശേഷമാണ് സംഘം മൂന്നാറില്‍ എത്തുന്നത്.

മൂന്നാറില്‍ എവിടെയൊക്കെ പോയെന്ന കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

അതേസമയം, സംഘത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിച്ചത് കൊച്ചിയിലെ ടൂര്‍ ഓപ്പറേറ്ററാണെന്നാണ് വിവരങ്ങള്‍.

ഇവര്‍ ഹോട്ടല്‍ വിട്ട വിവരം ഹോട്ടല്‍ അധികൃതര്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കാന്‍ വൈകിയെന്നും കണ്ടെത്തിയിട്ടുണ്ട്.

മൂന്നാറില്‍ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുള്‍പ്പെട്ടയാളാണ് യുകെ പൗരനായ രോഗബാധിതന്‍.

രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍, ഇന്ന് രാവിലെ കൊച്ചിയില്‍നിന്നു ദുബായിലേക്കുള്ള വിമാനം കയറാനായി ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.

സ്രവപരിശോധന ഫലത്തില്‍ ഇയാളുടേത് പോസിറ്റീവാണെന്നു കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ വിമാനത്തില്‍ കയറിയെന്നു കണ്ടെത്തിയത്. തുടര്‍ന്ന് യാത്രക്കാരെ മുഴുവന്‍ തിരിച്ചിറക്കി പരിശോധന നടത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News