
രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായം നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
കൊറോണ പ്രഖ്യാപിത ദുരന്തമാക്കിയ ആഭ്യന്തര മന്ത്രാലയം ഉത്തരവില്‍ തിരുത്ത് വരുത്തിയാണ് മരിച്ചവര്‍ക്കുള്ള 4 ലക്ഷം രൂപ ധനസഹായം, പോസിറ്റീവ് കേസുകളുടെ ആശുപത്രിച്ചെലവ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നു വഹിക്കല്‍ എന്നിവ ഒഴിവാക്കി പുതിയ ഉത്തരവിറക്കിയത്.
ഇത് പിന്‍വലിക്കാന്‍ കേന്ദ്രം മനസ്സുകാണിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. കൊവിഡ് 19 നെ തുടര്‍ന്ന് ഇന്ത്യയില്‍ രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here