
ഒട്ടും ഭീതിവേണ്ട, സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുക. അത് അണുവിടതെറ്റാതെ പാലിച്ചതാണ് എനിക്ക് രക്ഷയായത്. ഞാന്‍ കാരണം മറ്റൊരാള്‍ക്കും രോഗം പടര്‍ന്നില്ലെന്നതും ആശ്വാസം.
ഇന്ത്യയിലാദ്യമായി കൊറോണ സ്ഥിരീകരിക്കുകയും അതിജീവിക്കുകയും ചെയ്ത വിദ്യാര്‍ഥിനിയുടെ വാക്കുകളാണിത്. രക്തഫലം പോസിറ്റീവായതോടെ ഗവ. മെഡിക്കല്‍കോളേജിലേക്ക് മാറ്റി.
തുടര്‍ച്ചയായി രണ്ടുതവണ നെഗറ്റീവാകുന്നതുവരെ ആശുപത്രിയില്‍. പിന്നീട് വീട്ടിലെത്തി. ഫലം വന്നശേഷം 14 ദിവസംകൂടി വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന സര്‍ക്കാര്‍ നിര്‍ദേശവും പാലിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here