കേരളം കൊറോണ ജാഗ്രതയില്‍; യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ പൊന്മുടിയിലേക്ക് ഉല്ലാസയാത്ര നടത്തി ഗവര്‍ണര്‍

കൊറോണ ഭീതി നിലനില്‍ക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും പരിവാരങ്ങളുടെയും ഉല്ലാസ യാത്ര വിവാദമാകുന്നു. കൊറോണ ഭീതിയെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ പൊന്‍മുടിയിലേക്കാണ് ഗവര്‍ണറും പരിവാരങ്ങളുടെയും ഉല്ലാസയാത്ര. പോലീസുകാരടക്കം 60 ലേറെ പേരാണ് ഗവര്‍ണറെ അനുഗമിക്കുന്നത്.

കൊറോണ ഭീതി നിലനിള്‍ക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മയും ഗവര്‍ണര്‍ ഓഫീസിലെ പരിവാരങ്ങളും വിനോദ സഞ്ചാരകേന്ദ്രമായ പെന്‍മുടിയിലേക്ക് യാത്ര പോയിരിക്കുന്നത്. മൂന്ന് ദിവസത്തേക്കാണ് യാത്ര. ഗവര്‍ണറുടെ സുരക്ഷക്കായി 45 ലേറെ പോലീസുകാരെയാണ് നിയമിച്ചിരിക്കുന്നത്.

ഇത് കൂടാതെ വിവിധ തലങ്ങളിലെ 20 ഓളം വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരും ഗവര്‍ണറെ അനുഗമിക്കുന്നുണ്ട്. തലസ്ഥാനത്ത് മൂന്ന് പേര്‍ക്ക് രോഗബാധ സ്ഥീരീകരിച്ചതോടെ കനത്ത ജാഗ്രത തുടരുന്നതിനിടെയാണ് ഗവര്‍ണര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തി ഉല്ലാസ യാത്ര നടത്തുന്നത്.

പൊന്‍മുടി അടക്കമുളള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ യാത്രാ വിലക്ക് നിലനില്‍ക്കെയാണ് ഗവര്‍ണറും പരിവാരങ്ങളുടെയും ഉല്ലാസ യാത്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News