കൊല്ലത്ത് ആരോഗ്യവകുപ്പിന്റെ ഉത്തരവ് ലംഘിച്ച് വിവാഹത്തിനെത്തിയ ആള്‍കൂട്ടത്തെ തടഞ്ഞു; നഗരസഭാ ഉദ്യോഗസ്ഥര്‍ക്കുനേരെ കയ്യേറ്റം

കൊല്ലത്ത് ആരോഗ്യവകുപ്പ് ഉത്തരവ് ലംഘിച്ച് വിവാഹത്തിനെത്തിയ ആള്‍കൂട്ടത്തെ തടഞ്ഞ കൊല്ലം നഗരസഭാ ഉദ്യോഗസ്ഥര്‍ക്കുനേരെ കയ്യേറ്റ ശ്രമം. അഭിഭാഷകനായ ബാജി സോമരാജനെതിരെ കോര്‍പ്പറേഷന്‍ സെക്രട്ടറി പോലീസിനു പരാതി നല്‍കി. ഹാള്‍ ഒഴിയാന്‍ വിവാഹപാര്‍ട്ടിക്ക് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. ഇനി മുതല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ഹാള്‍ പൂട്ടി.

കൊല്ലം ടൗണ്‍ഹാളില്‍ രാവിലെ 10 മണിയോടെയാണ് സംഭവം. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി 50 പേരില്‍ കൂടുതല്‍ ഒത്തുകൂടാന്‍ അനുവധിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റേയും, ജില്ലാ പോലീസിന്റേയും ഭരണകൂടത്തിന്റെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ടൗണ്‍ഹാളില്‍ എത്തിയ കൊല്ലം കോര്‍പ്പറേഷന്‍ സെക്രട്ടറിയെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരേയും അസഭ്യം പറയുകയും ബലം പ്രയോഗിച്ച് വിവാഹത്തിന് എത്തിയവരെ പൂട്ടിയ ഗേറ്റ് തള്ളിതുറന്ന് ബാജി സോമരാജന്റെ നേതൃത്വത്തില്‍ ഹാളിലേക്ക് കടത്തിവിടുകയായിരുന്നുവെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

ടൗണ്‍ ഹാള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ ഹാള്‍ ബുക്ക് ചെയ്തയാള്‍ക്ക് നോട്ടീസ് നല്‍കുകയും മൈക്കിലൂടെ അനൗണ്‍സ്‌മെന്റും നടത്തി. വിവാഹത്തിനു 50 പേര്‍ കൂടുതല്‍ ഒത്തുകൂടരുതെന്നു പോലീസും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും ബാജിസോമരാജനെ നേരിട്ടും ഫോണിലൂടെയും അറിയിച്ചിരുന്നതായി കോര്‍പ്പറേഷന്‍ സെക്രട്ടറി പോലീസിന് നല്‍കിയ പരാതിയിലും ജില്ലാ ഭരണകൂടത്തിന് നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നു.

കൊറോണ ബാധിതനായ ഇറ്റാലിയന്‍ സ്വദേശി വര്‍ക്കലയില്‍ നിന്ന് കൊല്ലത്ത് എത്തി ക്ഷേത്ര ഉത്സവങളില്‍ വരെ പങ്കെടുത്ത പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം പൊതുചടങുകള്‍ക്കും വിവാഹങള്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജുഡീഷറിയിലെ ചില ഉന്നതരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, വിവാഹത്തിനെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News