കേരളത്തില്‍ ആദ്യമായി ഒരു ഡോക്ടര്‍ക്ക് കൊറോണ

കേരളത്തില്‍ ആദ്യമായി ഒരു ഡോക്ടര്‍ക്ക് കൊറോണ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു പഠനത്തിനുപോയി തിരിച്ചെത്തിയ തിരുവനന്തപുരത്തെ ഡോക്ടര്‍ക്ക് ആണ് കൊറോണ സ്ഥിരീകരിച്ചത്.

മൂന്നാറിലെത്തിയ യുകെ പൗരനടക്കം ഞായറാഴ്ച രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊറോണ ബാധിതര്‍ 21 ആയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.

വിദേശികളുടെ യാത്രാവിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. പരിശോധനയ്ക്കു വിധേയരായ വിദേശികള്‍ ഫലം വരാതെ മടങ്ങിപ്പോകാന്‍ പാടില്ല. കോവിഡ്19 പരിശോധന കൂടുതല്‍ ഫലപ്രദമാക്കും.

റോഡ് യാത്രക്കാര്‍ക്കും പരിശോധനയുണ്ടാകും. ജനങ്ങള്‍ പുറത്തിറങ്ങുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ കൂട്ടം കൂടരുത്. യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്നിറങ്ങി പരിശോധനയ്ക്കു വിധേയരാകണമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News