കൊറോണയെ തടയാന്‍ ‘ബ്രേക്ക് ദി ചെയിന്‍’ ക്യാംപെയിനുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാന്‍ ‘ബ്രേക്ക് ദി ചെയിന്‍’ എന്ന ബോധവല്‍ക്കരണ പരിപാടിയുമായി സംസ്ഥാന സര്‍ക്കാര്‍ . കൊറോണ കാലത്ത് ഒരു വ്യക്തി എന്ന നിലയില്‍ പാലിക്കേണ്ട പൊതുവായ ശുചിത്വ അവബോധമാണ് ക്യാംപെയിന്‍ കൊണ്ട് സര്‍ക്കാര്‍ ഉദ്യേശിക്കുന്നത്. പരിപാടിയുടെ സംസ്ഥാന തല ഉത്ഘാടനം ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ തിരവനന്തപുരത്ത് നിര്‍വ്വഹിച്ചു

വ്യക്തിയെന്ന പാലിക്കേണ്ട ശുചിത്വ അവബോധം ജനങ്ങള്‍ക്ക് കാട്ടി കൊടുക്കുക എന്നതാണ് ‘ബ്രേക്ക് ദി ചെയിന്‍’ എന്ന പരിപാടി കൊണ്ട് ഉദ്യേശിക്കുന്നത്.

സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയിലെ മേധാവികള്‍ സര്‍ക്കാര്‍ ബ്രേക്ക് ദി ചെയിന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ സ്ഥാപനങ്ങളും സാനിറ്റെസര്‍ അല്ലെങ്കില്‍ കൈകഴുകുന്നതിന് ഹാന്‍ഡ് വാഷ് സോപ്പ് തയ്യാറാക്കി വെക്കണം. എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് ബ്രേക്ക് ദി ചെയിന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണം.

ഫ്ളാറ്റുകള്‍ ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് എന്നീ പൊതു ഇടങ്ങളില്‍ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയന്റെ ഭാകമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കണം. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ബഹുജന ക്യാമ്പയ്നായി ഇതിനെ മാറ്റുന്നതിന് യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കേണ്ടതാണ്.

ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ‘ബ്രേക്ക് ദി ചെയിന്‍’ ഹാഷ്ടാഗ് ക്യാപെയിന്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തണം. ബഹുഭൂരിപക്ഷം ആള്‍ക്കാരും ഒരേസമയം ഈ ക്യാമ്പയനില്‍ പങ്കെടുത്താല്‍ വൈറസിന്റെ സാന്ദ്രതയും വ്യാപനവും വലിയ തോതില്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ബ്രേക്ക് ദി ചെയിന്‍ ക്യാംപെയിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയില്‍ ട്രെന്‍ഡിംഡ് ആയി മാറിയിരിക്കുകയാണ് ‘ബ്രേക്ക് ദി ചെയിന്‍’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News