കോവിഡ് 19: ‘ബ്രേയ്ക്ക് ദ ചെയിന്‍’ ക്യാമ്പെയിന് പിന്തുണയുമായി സെലിബ്രിറ്റികള്‍

കൊച്ചി: ലോകമാകെ പടര്‍ന്നുപിടിക്കുന്ന കോവിഡ് -19 വൈറസിനെതിരായ പ്രതിരോധം ശക്തമാക്കിയ കേരളത്തില്‍, ശുചിത്വം പാലിക്കണമെന്ന സന്ദേശം നല്‍കി സര്‍ക്കാര്‍ തുടക്കമിട്ട ‘ബ്രേയ്ക്ക് ദ ചെയിന്‍’ ക്യാമ്പെയിന് മികച്ച തുടക്കം. നിരവധി സെലിബ്രിറ്റികള്‍ ക്യാമ്പെയിന് പിന്തുണയുമായി രംഗത്തെത്തി.

ലോകമാകെ പടരുന്ന വൈറസിനെ ഇല്ലാതാക്കാന്‍ ശുചിത്വമാണ് നമുക്ക് വേണ്ടതെന്നും കേരളത്തില്‍ വൈറസിനെ ബ്രേയ്ക്ക് ചെയ്യണമെന്നും നടന്‍ ജോജു ജോര്‍ജ് പറഞ്ഞു. കൈകള്‍ വൃത്തിയായി കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും ജോജു ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

പടര്‍ന്നുപിടിക്കുന്ന കൊറോണ ഇല്ലാതാക്കാന്‍ കേരളത്തില്‍ നമുക്ക് സാധിക്കുമെന്നാണ് ക്യാമ്പെയിനില്‍ പങ്കെടുത്തുകൊണ്ട് നടി മഞ്ജു വാര്യരും പറഞ്ഞു.

‘ജാഗ്രതയോടെ കൈകാര്യം ചെയ്താല്‍ കൊറോണയെ നമുക്ക് നിര്‍മാര്‍ജ്ജനം ചെയ്യാനാകുമെന്ന്് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ഫേസ്ബുക്കില്‍ ബ്രേയ്ക്ക് ദ ചെയിന് പിന്തുണ നല്‍കി രംഗത്തെത്തി.

ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും വീടുകളിലും അടക്കം കൈ കഴുകുന്നതിന് സൗകര്യം ഉണ്ടാക്കുകയും കൈകള്‍ ശുചീകരിക്കുന്നത് ഉറപ്പാക്കുകയും ചെയ്യുകയാണ് ക്യാമ്പെയിന്റെ ലക്ഷ്യം. ഉദ്ഘാടനം ഇന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ നിര്‍വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News