കൊറോണ ജാഗ്രത ലംഘിച്ചു; രജിത് കുമാറിനും ഫാന്‍സിനുമെതിരെ കേസ്; മലയാളികള്‍ക്ക് അപമാനമെന്ന് കലക്ടര്‍

രാജ്യത്താകെ കൊറോണ ജാഗ്രത നിലനില്‍ക്കെ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച് കൂട്ടംചേര്‍ന്നവര്‍ക്കെതിരെ കേസെടുത്തതായി ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. വിമാനത്താവളത്തിന്‍റെ 500 മീറ്റര്‍ ചുറ്റ‍‍ളവില്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണമുണ്ട്.

ഐപിസി 143,147,149,253,188 വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ലോകം മുഴുവന്‍ കൊറോണ ജാഗ്രത നിലനില്‍ക്കെ ഒരു ടിവി ഷോയിലെ മത്സരാര്‍ഥിയും ഫാന്‍സും ഇന്നലെ രാത്രി കൊച്ചി എയര്‍പോര്‍ട്ട് പരിസരത്ത് നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.

എല്ലാ വിധ സംഘം ചേര്‍ന്ന പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോള്‍ ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കു മുന്‍പില്‍ കണ്ണടക്കാന്‍ നിയമപാലകര്‍ക്കു കഴിയില്ലെന്നും പേരറിയാവുന്ന 4 പേര്‍ക്കും , കണ്ടാലറിയാവുന്ന മറ്റു 75 പേര്‍ക്കുമെതിരെ നിയമലംഘനത്തിന് കേസ് എടുത്തതായി കലക്ടര്‍ പറഞ്ഞു.

മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ലെന്നും , ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുന്‍പില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമാകുമെന്നും കലക്ടര്‍ എസ് സുഹാസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here