കണ്ണൂരില്‍ കൊറോണ ബാധിതന്റെ രണ്ടാമത്തെ പരിശോധനാ ഫലം നെഗറ്റീവ്; സമ്പര്‍ക്കം പുലര്‍ത്തിയ മൂന്ന് പേര്‍ക്കും കൊറോണ ഇല്ല

കണ്ണൂരിൽ കോവിഡ്‌ സ്ഥിരീകരിച്ച വ്യക്തിയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്. സമ്പർക്കം പുലർത്തിയ മൂന്ന് പേരുടെ ഫലവും നെഗറ്റീവാണ്.

ഭാര്യ,അമ്മ,പരിശോധന നടത്തിയ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ എന്നിവർക്കാണ് രോഗബാധ ഇല്ലെന്ന് പരിശോധനയിൽ തെളിഞ്ഞത്.

കണ്ണൂർ ജില്ലയിൽ ഇതുവരെ കൊറോണ പരിശോധനക്കയച്ച 93 സാമ്പിളുകളില്‍ 75 എണ്ണത്തിലും ഫലം നെഗറ്റീവ്.17 പേരുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.

കോവിഡ്‌ സ്ഥിരീകരിച്ച വ്യക്തിയുടെ രണ്ടാമതത്തെ പരിശോധന ഫലവും സമ്പർക്കം പുലർത്തിയ മൂന്ന് പേരുടെ ഫലവും നെഗറ്റീവ് ആയത് കണ്ണൂർ ജില്ലയ്ക്ക് ആശ്വാസമായി.

ഞായറാഴ്ച ഫലം വന്ന 31 സാമ്പിളുകളിൽ എല്ലാം നെഗറ്റീവാണ്. വൈറസ് ബാധ സംശയിക്കുന്ന 44 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളത്.

വീടുകളിൽ 283 പേർ നിരീക്ഷണത്തിൽ കഴിയുന്നു.കണ്ണൂർ ഗവർമെന്റ് മെഡിക്കൽ കോളേജിൽ 27 പേരും ജില്ലാ ആശുപത്രിയിൽ 15 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 2 പേരുമാണ് നിരീക്ഷണത്തിൽ ഉള്ളത്.

അതെ സമയം ജില്ലയിൽ പ്രതിരോധ പ്രവർത്തനങൾ കൂടുതൽ ഊർജിതമാക്കി.ജില്ലാ കളക്ടർ വിളിച്ചു ചേർത്ത മത സംഘടനാ നേതാക്കളുടെ യോഗത്തിൽ അനിവാര്യമായ ഒഴികെ മുഴുവൻ ചടങ്ങുകളും ഒഴിവാക്കാൻ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News