വര്‍ക്കലയില്‍ കൊറോണ സ്ഥിരീകരിച്ച വിദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

വര്‍ക്കലയില്‍ വെച്ച് കൊറോണ ബാധ സ്ഥീരികരിച്ച ഇറ്റാലിയന്‍ പൗരന്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടു.

ഫ്രെബുവരി 27 ന് തിരുവനന്തപുരത്ത് എത്തിയ ഇയാള്‍ കുറ്റിക്കാട്ടില്‍ ക്ഷേത്രോല്‍സവത്തിലും, നിരവധി ഡിജെ പാര്‍ട്ടികളിലും പങ്കെടുത്തു.

ഫ്രെബുവരി 27 ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ടാക്‌സി കാറിലാണ് ഇറ്റലി സ്വദേശി വര്‍ക്കലയിലെത്തുന്നത്.

27 തീയതി മുതല്‍ 12 വരെ സുപ്രഭാതം റെസ്റ്റോറന്റില്‍ നിന്ന് പ്രഭാതഭക്ഷണവും ക്ലാഫോര്‍ട്ടി റിസോര്‍ട്ടില്‍ നിന്നാണ് രാത്രിഭക്ഷണവും അബാ റെസ്റ്റോറന്റില്‍ നിന്ന് ഉച്ചഭക്ഷണവും കഴിച്ചു.

മണി എക്‌ഞ്ചേജ് സ്ഥാപനത്തിലും വര്‍ക്കല ക്ലിഫിന് അടുത്തുളള ഡാര്‍ജിലിംഗ് കഫേയിലും പോയി. ഡിജെ പാര്‍ട്ടികളില്‍ പല ദിവസങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

ജോസി സൂപ്പര്‍ മാര്‍ക്കറ്റ്, വിവിധ മെഡിക്കല്‍ സ്റ്റോറുകള്‍, പാരിപളളി മെഡിക്ക്‌ല# കോളേജില്‍ പോയി ിരവിധി ഓട്ടോകള്‍ എന്നീവയില്‍ മാറി സഞ്ചരിച്ചു.

കുറ്റിക്കാട്ടില്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിലും ഇറ്റാലിയന്‍ സ്വദേശി പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച് 1 മുതല്‍ 9 വരെയുളള ഇയാളുടെ യാത്ര വിവരങ്ങളെ പറ്റി വിശദാമായ അന്വേഷണം വേണ്ടി വരുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News