കൊറോണ ജാഗ്രത: ഒമാനിലെ പള്ളികളില്‍ വെള്ളിയാ‍ഴ്ച പ്രാര്‍ത്ഥന നിര്‍ത്തിവച്ചു

ഒമാനിൽ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് രാജ്യത്തെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച പ്രാർത്ഥന നിർത്തി വെക്കാൻ തീരുമാനിച്ചു.

ഒമാനികളും ജിസിസി രാജ്യങ്ങളിലെ പൗരന്മാർ ഒഴികെയുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചു. കര, കടൽ, വിമാനത്താവളം എന്നിവയിലൂടെ ജി.സി.സി പൗരൻമാരല്ലാത്തവർക്ക് സുൽത്താനേറ്റിലേക്ക് പ്രവേശനം നിഷേധിക്കും.

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നിയോഗിച്ച സുപ്രീംകമ്മിറ്റിയുടെ തീരുമാനപ്രകാരം,
എല്ലാ യാത്രക്കാരും രാജ്യത്ത് 14 ദിവസത്തെ ക്വാറൻന്റൈന് വിധേയരാകണം. എല്ലാ തീരുമാനങ്ങളും മാർച്ച് 17 മുതൽ പ്രാബല്യത്തിൽ വരും.

22 കൊറോണ വൈറസ് കേസുകൾ ആണ് ഒമാനിൽ ഇതു വരെ സ്ഥിരീകരിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി അധ്യക്ഷതയിൽ നടന്ന കമറ്റിയാണ്. സുപ്രധാനമായ ഈ തീരുമാനങ്ങൾ എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News