ഒളിഞ്ഞും തെളിഞ്ഞും ലൈംഗീകസംസാരം, അപമാനിക്കല്‍, വ്യക്തിഹത്യ: രജിത് കുമാറിനെതിരെ രേഷ്മ

തിരുവനന്തപുരം: ഒരു ടിവി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിനെതിരെ ആരോപണങ്ങളുമായി അതേ ഷോയിലെ മത്സരാര്‍ത്ഥി കൂടിയായ രേഷ്മ എന്ന യുവതി. തന്നെ പലതരത്തിലും ഉപദ്രവിച്ചു കൊണ്ടിരുന്ന ഒരു മത്സരാര്‍ഥിയാണ് രജിത് കുമാര്‍ എന്ന് രേഷ്മ പറയുന്നു.

രേഷ്മയുടെ വാക്കുകള്‍:

ഞാന്‍ ഷോയില്‍ വന്ന അന്ന് മുതല്‍ എന്നെ പലതരത്തിലും ഉപദ്രവിച്ചു കൊണ്ടിരുന്ന ഒരു മത്സരാര്‍ഥിയാണ് രജിത് കുമാര്‍.

നിരവധി തവണ എന്നെ പല തരത്തില്‍ ഹരാസ് ചെയ്തിട്ടുണ്ട്. ഒരു കാഷ്വല്‍ ടോക്കിനിടയില്‍ വിവാഹത്തെക്കുറിച്ചു ആലോചിച്ചിട്ടില്ലെന്നും കുഞ്ഞുങ്ങള്‍ വേണ്ടെന്നും പറഞ്ഞതിന് ആ ഷോയില്‍ ഉടനീളം ഈ 70 ദിവസവും എന്നെ നിരന്തരം ഹരാസ് ചെയ്തു.

ഞാന്‍ ചെയ്തിട്ടില്ലാത്ത നിരവധി കാര്യങ്ങള്‍, ഞാന്‍ ഒരു പുരുഷനെ ഉമ്മ വച്ചെന്നടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് എന്നെ വ്യക്തിഹത്യ നടത്തി. എന്റെ തടി കുറവിനെക്കുറിച്ചും ശരീരാകൃതിയെ കുറിച്ചും കല്യാണം കഴിക്കാന്‍ വൈകി എന്നുമൊക്കെയുള്ള കാരണങ്ങള്‍ അദ്ദേഹം എന്നും കണ്ടെത്തി അപമാനിക്കുന്നുണ്ടായിരുന്നു.

അത്തരത്തില്‍ എന്നെ മാനസികമായി നിരന്തരം അറ്റാക്ക് ചെയ്യുന്നതിനിടയിലാണ് അവസാനം നടന്ന മുളക് തേക്കല്‍ എന്ന ഫിസിക്കല്‍ അറ്റാക്ക് നടക്കുന്നത്. എനിക്ക് സഹിക്കാവുന്നതിന്റെ പരമാവധി ഞാന്‍ സഹിച്ചിട്ടുണ്ട്. ഇനി വയ്യ. ഇതൊരു ആദ്യത്തെ സംഭവമല്ല.

രജിത് കുമാറിനോട് ഷോയില്‍ വിയോജിച്ചു എന്നതിന്റെ പേരില്‍ എന്നെ സൈബര്‍ ആക്രമണം നടത്തുന്ന അദ്ദേഹത്തിന്റെ ആരാധകര്‍ എന്ന് പറയുന്ന ഒരു കൂട്ടം മനുഷ്യര്‍. ഇത്തരത്തിലുള്ള അക്രമാസക്തരായ, സ്ത്രീ വിരുദ്ധരായ, ട്രാന്‍സ് വിരുദ്ധരായ, ഹോമോ ഫോബിക്കായ ഒരു കൂട്ടം മനുഷ്യരെയാണ് ഇയാള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്നതും ഇന്‍ഫ്‌ലുവെന്‍സ് ചെയ്യുന്നതും എങ്കില്‍ അത് വലിയൊരു സാമൂഹിക വിപത്താണെന്നു എനിക്ക് നേരിട്ട് ബോധ്യപ്പെട്ടു.

നന്മ, സത്യസന്ധത, സ്‌നേഹം എന്നൊക്കെ നിരന്തരം പറയുന്ന ഒരാളുടെ ഫോളോവേര്‍സ് എന്ത് കൊണ്ടാണ് ഇത്ര വലിയ അക്രമാസക്തരാവുന്നത്? അദ്ദേഹം എന്ത് ഐഡിയോളജിയാണ് ഇവര്‍ക്ക് അപ്പൊ പകര്‍ന്നു കൊടുക്കുന്നത്? അത് കൂടാതെ ഇദ്ദേഹം എപ്പോഴും പറയുന്ന കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റി പറയും.

രജിത് കുമാര്‍ നിരന്തരം പല തരത്തില്‍ മനുഷ്യരെ ഹരാസ് ചെയ്യുന്ന വ്യക്തിയാണ്. വീട്ടിനുള്ളിലാണെങ്കില്‍ സര്‍ക്കാസം എന്ന പോലെയൊക്കെ ഡബിള്‍ മീനിങ് തമാശകളും അവിടെയുള്ള ചെറുപ്പക്കാര്‍ക്ക് അറിവ് പകരുക എന്ന പോലെ സെക്‌സിനെക്കുറിച്ചും കല്യാണത്തെക്കുറിച്ചും ക്ലാസ് എടുക്കലും ഒക്കെയാണ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News