യെസ് ബാങ്ക് തട്ടിപ്പ്; അനില്‍ അംബാനിയെ ചോദ്യംചെയ്യും

ദില്ലി: യെസ് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയും റിലയന്‍സ് ഗ്രൂപ്പ് മേധാവിയുമായ അനില്‍ അംബാനിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു.

എന്നാല്‍ അന്വേഷണത്തിന് ഹാജരാകുന്നതിന് കുടുതല്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അംബാനി ഹര്‍ജി നല്‍കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ആരോഗ്യപരമായ കാരണങ്ങളാല്‍ മുംബൈയിലെ എന്‍ഫോഴ്‌സമെന്റ് ഓഫീസിലെത്താന്‍ കൂടുതല്‍ സമയം വേണമെന്നാണ് അനില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് അനില്‍ അംബാനിയെ വിളിപ്പിച്ചത്.

കഴിഞ്ഞയാഴ്ചയാണ് യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 4300 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് റാണാ കപൂറിനെതിരായ കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News