കൊറോണ: കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് എത്തിയവര്‍ വിളിക്കുക: 1077, 1056: കനത്ത ജാഗ്രതയില്‍ ശ്രീചിത്ര

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും തിരുവനന്തപുരം ജില്ലയിലെത്തിയവര്‍ ഉടന്‍ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം.

കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ വിദേശത്ത് നിന്നും എത്തിയവര്‍ 1077, 1056 എന്നീ ടോള്‍ഫ്രീ നമ്പറുകളില്‍ നിര്‍ബന്ധമായും വിളിക്കണം. ഇവര്‍ തങ്ങളുടെ യാത്രാവിവരങ്ങള്‍ അറിയിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ഇവര്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറോടും വിവരങ്ങള്‍ അറിയിക്കണം. ഈ നിര്‍ദേശം കൃത്യമായും പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം, വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് ശ്രീചിത്ര ആശുപത്രി.

ജീവനക്കാരും ഡോക്ടറുമടക്കം 30 പേര്‍ നിരീക്ഷണത്തിലാണ്. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി വച്ചു. മാര്‍ച്ച് ഒന്നിന് സ്‌പെയിനില്‍ നിന്ന് ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

ഇയാള്‍ ആദ്യഘട്ടത്തില്‍ മുന്‍കരുതലൊന്നും സ്വീകരിച്ചിരുന്നില്ല. പത്ത്, പതിനൊന്ന് തീയതികളില്‍ മാസ്‌ക് ധരിച്ച് ഡോക്ടര്‍ ഒപിയിലെത്തിയ രോഗികളെ പരിശോധിച്ചിരുന്നു.

ജില്ലയില്‍ മാത്രം 1449 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News