പരീക്ഷ എഴുതുന്ന കുട്ടികൾക്ക് കൊറോണയെ പ്രതിരോധിക്കൻ സഹായവുമായി സംസ്ഥാന യുവജന ക്ഷേമ ബോർഡ്.
ക്ലാസ്മുറികൾ അണുവിമുക്തമാക്കിയും കുട്ടികൾക്ക് സാനിറ്റയിസർ നൽകിയുമാണ് ബോർഡ് മാതൃകയായത്. സ്കൂളുകൾക്കു പുറമെ ബസ്റ്റാന്റുകളും മറ്റ് പൊതുസ്ഥലങ്ങളും ശുചീകരിക്കാനൊരുങ്ങുകയാണ്
സംസ്ഥാന യുവജന ക്ഷേമ ബോർഡ്.
സംസ്ഥാനത്തൊട്ടാകെയുള്ള സൂകൂളുകളിൽ പരീക്ഷ നടക്കുന്ന ദിവസങ്ങളിലാണ് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ക്ലാസ്മുറികൾ അണുവിമുക്തമാക്കുന്നത്.കുട്ടികൾക്ക് കൈകൾ വൃത്തിയാക്കാൻ സാനിറ്റയിസറും നൽകുന്നുണ്ട്.
ബോർഡ് വൈസ് ചെയർമാൻ പി ബിജു,കോർപറേഷൻ ആരോഗ്യകാര്യ സമിതി ചെയർമാൻ ഐ പി ബിനു എന്നിവരുടെ നേതൃത്വത്തിൽ പരിപാടി തിരുവന്തപുരം മോഡൽ സ്കൂളിൽ ആരംഭിച്ചു.
ഒരോ ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ സ്കൂളുകളിൽ ബോർഡിന് കീഴിലുള്ള കേരള വോളന്ററി യൂത്ത് ആക്ഷൻ പ്രവർത്തകരാണ് ശുചീകരണ പരിപാടികൾ നടത്തുന്നത്.
ഓരോ ജില്ലകളിലും യുവജനക്ഷേമ ബോർഡിന്റെ ജില്ലാ കോർഡിനേറ്റർമാർ ശുചിത്വ പരിപാടിക്ക് നേതൃത്വ നൽകും. സ്കൂളുകളിൾ മാത്രമല്ല ബസ്റ്റാന്റുകളിലും മറ്റ് പൊതുസ്ഥലങ്ങളും ശുചീകരിക്കാനൊരുങ്ങുകയാണ്
സംസ്ഥാന യുവജന ക്ഷേമ ബോർഡ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here